Wednesday 17 December 2014

Tuesday 16 December 2014

അഭിനന്ദനങ്ങള്‍

  
ഐ.ടി. പ്രാക്ടിക്കല്‍ പരീക്ഷ

കുട്ടികള്‍ ഐ.ടി. പരീക്ഷ എഴുതുന്നു 

Wednesday 10 December 2014

ഷാനില ഫര്‍വിന്‍ തന്റെ പിറന്നാള്‍ സമ്മാനമായി സ്കൂളിന് ചെടിച്ചട്ടി  നല്‍കുന്നു

Tuesday 9 December 2014

സാക്ഷര പ്രഖ്യാപനം  ഡിസംബര്‍ 92014-15




2014 -15 ഡിസംബര്‍  9  - ക്ലാസ്സ് തല പി.ടി.​എ മീറ്റിംങ്






Tuesday 18 November 2014

രക്ഷാകര്‍ത്തൃ സമ്മേളനം

ശിശുദിമവുമായി ബന്ധപ്പെട്ട് ഉദുമ ഇസ്ലാമിയ എ.എല്‍.പി. സ്കൂളില്‍  18-11-2014 ഉച്ചയ്ക്ക്  2 മണിക്ക്  നടത്തിയ രക്ഷാകര്‍ത്തൃ സമ്മേളനത്തില്‍ സ്കൂള്‍ പി.ടി.എ പ്രസിഡണ്ട് ശ്രീ അബ്ദുള്‍ ഖാദര്‍ ബങ്കണ അദ്ധ്യക്ഷ സ്ഥാനം വഹിച്ചു.  മാനേജര്‍ ശ്രീ മുഹ്മദലി  കെ.എ. ഉദ്ഘാടനം നിര്‍വ്വഹിക്കുയും ഹെഡ്മാസ്റ്റര്‍ ശ്രീ ബിജു ലൂക്കോസ് സ്വാഗത പ്രസംഗം നടത്തുകയും ചെയ്തു. ഏകദേശം 160 ഓളം രക്ഷിതാക്കള്‍ പങ്കെടുത്തു.  ക്ലാസ്സുകള്‍ കൈകാര്യം ചെയ്തത് ശ്രീ വേണുമാസ്റ്ററാണ്.  കുട്ടികളെ മികച്ച പൗരന്മാരായി  വളര്‍ത്തുന്നതില്‍ രക്ഷിതാവെന്ന  നിലയില്‍ ഓരോരുത്തരുടെയും ഉത്തരവാദിത്വം ബോധ്യപ്പെടുത്തുന്ന രീതിയിലുള്ള വളരെ മികച്ച ഒരു ക്ലാസ്സ് നല്‍കാന്‍  ശ്രീ വേണു മാസ്റ്ററുടെ ക്ലാസ്സ് വളരെയധികം സഹായിച്ചു. ഓരോ രക്ഷിതാവും മികച്ച റോള്‍ മോഡലായി തീരും എന്ന ഉറപ്പോടെ യോഗം പിരിഞ്ഞു.

Sunday 16 November 2014


ശിശുദിനത്തോടനുബന്ധിച്ച് നടത്തിയ ചിത്രരചന മത്സരത്തില്‍ നിന്ന്........





സാക്ഷരം - സാഹിത്യസമാജം



Friday 24 October 2014





സാക്ഷരം മൂന്നാം ഘട്ട പരീക്ഷ കുട്ടികള്‍ എഴുതുന്നു.

Wednesday 8 October 2014




അസംബ്ലിയില്‍വെച്ച് കുട്ടികള്‍ക്ക്  ഹെഡ്മാസ്റ്റര്‍ പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്യുന്നു.

Wednesday 1 October 2014




മോഹൻ‌ദാസ് കരംചന്ദ് ഗാന്ധി (ഗുജറാത്തി: મોહનદાસ કરમચંદ ગાંધી, ഹിന്ദി: मोहनदास करमचंद गांधी) അഥവാ മഹാത്മാ ഗാന്ധി (1869 ഒക്ടോബർ 2 - 1948 ജനുവരി 30) ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ നേതാവും വഴികാട്ടിയുമായിരുന്നു. ഇന്ത്യയുടെ "രാഷ്ട്രപിതാവ്" എന്ന് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നു. അഹിംസയിലൂന്നിയ സത്യാഗ്രഹം എന്ന സമര സിദ്ധാന്തത്തിലൂടെ ലോകമെമ്പാടും ഗാന്ധി ശ്രദ്ധേയനായി. മഹത്തായ ആത്മാവ് എന്നർത്ഥം വരുന്ന മഹാത്മാ, അച്ഛൻ എന്നർത്ഥംവരുന്ന ബാപ്പു എന്നീ നാമവിശേഷണങ്ങൾ ജനഹൃദയങ്ങളിൽ അദ്ദേഹത്തിനുള്ള സാന്നിധ്യം വ്യക്തമാക്കുന്നു. കേവലമൊരു രാഷ്ട്രീയ നേതാവെന്നതിനേക്കാൾ ദാർശനികനായും ഗാന്ധി ലോകമെമ്പാടും അറിയപ്പെടുന്നു.
ഏറ്റവും കഠിനമായ പ്രതിസന്ധിഘട്ടങ്ങളിലും സത്യം, അഹിംസ എന്നീ മൂല്യങ്ങളിൽ അടിയുറച്ചു പ്രവർത്തിക്കുവാൻ മഹാത്മാഗാന്ധി ശ്രദ്ധിച്ചു. ജീവിതകാലം മുഴുവൻ അദ്ദേഹം ഹൈന്ദവ തത്ത്വശാസ്ത്രങ്ങളുടെ പ്രായോക്താവായിരുന്നു. എല്ലാ വിധത്തിലും സ്വയാശ്രയത്വം പുലർത്തിയ ഒരു ആശ്രമം സ്ഥാപിച്ച് അവിടെ ലളിത ജീവിതം നയിച്ച് അദ്ദേഹം പൊതുപ്രവർത്തകർക്കു മാതൃകയായി. സ്വയം നൂൽനൂറ്റുണ്ടാക്കിയ വസ്ത്രം ധരിച്ചു; സസ്യാഹാരം മാത്രം ഭക്ഷിച്ചു. ഉപവാസം അഥവാ നിരാഹാരം ആത്മശുദ്ധീകരണത്തിനും പ്രതിഷേധത്തിനുമുള്ള ഉപാധിയാക്കി.
ഗാന്ധിജിയുടെ ദർശനങ്ങൾ ആഗോള തലത്തിൽ ഒട്ടേറെ പൗരാവകാശ പ്രവർത്തകരെ സ്വാധീനിച്ചു. മാർട്ടിൻ ലൂഥർ കിംഗ്, സ്റ്റീവ് ബികോ, നെൽ‌സൺ മണ്ടേല, ഓങ് സാൻ സൂ കി എന്നിവർ ഗാന്ധിയൻ ആശയങ്ങൾ സ്വാംശീകരിച്ചവരിൽപെടുന്നു. ഭാരതീയർ മഹാത്മാഗാന്ധിയെ രാഷ്ട്രപിതാവായി ആദരിക്കുന്നു, എന്നാൽ ഈ പദവി ഔദ്യോഗികമല്ല. അദ്ദേഹത്തിന്റെ ജന്മദിനമായ ഒക്ടോബർ 2 ഗാന്ധിജയന്തി എന്ന പേരിൽ ദേശീയഅവധി നൽകി ആചരിക്കുന്നു. അഹിംസാധിഷ്ഠിത സത്യാഗ്രഹം എന്ന ഗാന്ധിയൻ ആശയത്തോടുള്ള ബഹുമാനാർത്ഥം ഐക്യരാഷ്ട്രസഭ അന്നേ ദിവസം ലോക അഹിംസാ ദിനമായും പ്രഖ്യാപിചിട്ടുണ്ട്

Tuesday 30 September 2014

Monday 29 September 2014

കുട്ടികളുടെ പച്ചക്കറി തോട്ടം


സ്കൂള്‍തല ബ്ലോഗ് ഉദ്ഘാടനം 29-09-14ന് തിങ്കളാഴ്ച രാവിലെ 10.30ന് സ്കൂള്‍ മാനേജര്‍ ശ്രീ. കെ.എ. മുഹമ്മദലി നിര്‍വ്വഹിച്ചു.

Thursday 25 September 2014

മംഗള്‍യാന്‍ ക്വിസ് മത്സരം
ശാസ്ത്രലോകം ആകാംക്ഷയോടെ കാത്തിരുന്ന മംഗള്‍യാന്‍ ദൗത്യവുമായി ബന്ധപ്പെട്ട് സ്കൂള്‍ തലത്തില്‍ 26-09-14 ന് നടത്തിയ ക്വിസ് മത്സരത്തിന്റെ ചോദ്യങ്ങളില്‍ നിന്ന്........



ഭാരതത്തിന്റെ ചൊവ്വാ ദൗത്യ വാഹനമായ മംഗള്‍യാന്‍ വിജയകരമായി ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഈ സംരംഭത്തിന് സ്കൂളിലെ എല്ലാം കുട്ടികളും അധ്യാപകന്മാരും അസംബ്ലിയില്‍ വെച്ച് വിജയാശംസകള്‍ അര്‍പ്പിച്ചു.

Monday 22 September 2014

SCHOOL ACTIVITIES

ക്ലാസ് പ്രവര്‍ത്തന‌ങ്ങള്‍


     
സ്പോട്സ് സമ്മാന വിതരണം

Saturday 20 September 2014

സാക്ഷരം - 2014 ഏകദിന ക്യാമ്പ്


സാക്ഷരം - 2014 ഏകദിന ക്യാമ്പ്
       ഉദുമ ഇസ്ലാമിയ എ.എല്‍.പി. സ്കൂളിലെ സാക്ഷരം - 2014 ഏകദിന ക്യാമ്പ് 20-09-2014 ന് ശനിയാഴ്ച്ച 10 മണിക്ക് അധ്യാപകരുടെയും രക്ഷിതാക്കളുടെയും കുട്ടികളുടെയും സാന്നിധ്യത്തില്‍ പി.ടി.എ പ്രസിഡണ്ട് ബഹുമാനപ്പെട്ട അബ്ദുള്‍ ഖാദര്‍ ബങ്കണ ഉദ്ഘാടനം ചെയ്തു. ക്യാമ്പില്‍ 30 കുട്ടികള്‍ പങ്കെടുത്തു. കുട്ടികള്‍ ഓരോ പരിപാടിയും വളരെ താത്പര്യത്തോടും സന്തോഷത്തോടെയും കൈകാര്യം ചെയ്തു. കുട്ടികള്‍ക്ക് 11 മണിക്ക് ചായയും പലഹാരവും നല്‍കി. 1 മണിക്ക് നല്ല സദ്യയും ഉണ്ടായിരുന്നു. കുട്ടികളുടെ സര്‍ഗാത്മതയും ഭാഷാ നൈപുണ്യവും വളര്‍ത്തിയെടുക്കാന്‍ ഈ ക്യാമ്പ് സഹായിക്കുന്നു. ക്യാമ്പ് ഫോട്ടോകള്‍ ഫോട്ടോ ഗ്യാലറിയില്‍.






























Inauguration : P T A president
ABDUL KHADER BANGANA