Monday 20 November 2017

ജി.എച്ച .എസ്സ്. എസ്സ് ഉദിനൂരിൽ നടന്ന ജില്ലാതല ശാസ്ത്രോത്സവം -   പ്രവർത്തി പരിചയമേളയിൽ ചോക്നിർമാണത്തിൽ  മൂന്നാം ക്ലാസ്സിലെ  സിയ  ഫാത്തിമ  മൂന്നാം സ്ഥാനം  (എ . ഗ്രേഡ് ) കരസ്ഥമാക്കി 

Tuesday 14 November 2017



നവംബര്‍ 14 വായന ദിനാചരണ സമാപനം 2017-18
         വായനാവാരാചരണത്തിന്റെ സമാപനത്തോടനുബന്ധിച്ച് പി.ടി.എ  സ്‌കൂള്‍ വികസനസമിതിയുടേയും പൂര്‍വ്വ വിദ്യാര്‍ത്ഥി ഹഡ്‌ഹോക്ക് കമ്മിറ്റിയുടേയും ആഭിമുഖ്യത്തില്‍ അപ്പത്തരങ്ങളും പുസ്തകത്തരവും എന്ന പുസ്തക വായനാചടങ്ങ് സ്കൂൾ ജൈവ പാർക്കിലെ ഉമ്മ മരത്തണലിലെ വായനമൂലയിലാണ്  പരിപാടികൾ    സംഘടിപ്പിച്ചത്.  കുട്ടികളുടെ വായനമത്സരത്തോടെ പരിപാടികൾ ഉദഘാടനം ചെയ്തു .
     കാർട്ടൂണിസ്റ് ഗഫൂർ മാസ്റ്റർ ചിത്രകഥ വരച്ചുകൊണ്ട  ഇംഗ്ലീഷ് വായനയ്ക്കും പഠനത്തിനും എങ്ങനെ ചിത്രകഥ ഉപയോഗപ്പെടുത്താമെന്ന് കുട്ടികളുമായി സംവദിച്ചു. തുടര്‍ന്ന് മദര്‍ പി.ടി.എ. പ്രസ്ഡന്റ് എം.എം. മുനീറയുടെ നേതൃത്വത്തില്‍ ഉമ്മമാര്‍ തയ്യാറാക്കിയ അപ്പത്തരത്തിന്റെ പ്രദര്‍ശനുവും അധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ചേര്‍ന്ന് ശേഖ രിച്ച പുസ്തകത്തിന്റെ പ്രദര്‍ശനത്തിന്റെയും ഉദ്ഘാനം പ്രശസ്ത കവി പി.എസ്. ഹമീദ് നിര്‍വ്വഹിച്ചു.


വായന ദിനാചരണ സമാപനഫോട്ടോയിലൂടെ ......................




 

 
 




 




കുട്ടികളുടെ വായന പോസ്റ്റർ

 

 

 
സ്കൂൾ ലൈബ്രറിക്കുള്ള പുസ്തക കൈമാറ്റം
( സ്കൂൾ ലൈബ്രറിക്കുള്ള പുസ്തകം സംഭാവന ചെയ്യുന്നു.)

 



 




വായനമത്സരത്തിൽ പങ്കെടുത്ത കുട്ടികൾക്ക് സമ്മാനം വിതരണം ചെയ്യുന്നു



 



സ്കൂൾ ലൈബ്രറിക്ക് 12  അലമാരകൾ  പൂർവ്വവിദ്യാർത്ഥികളുടെ കൂട്ടായ്‌മ സംഭാവന ചെയ്യുന്നു.