Tuesday 6 November 2018

കേരളപ്പിറവി ദിനം- എഴുതാം പുതു കേരളം

പ്രിയ മാതൃഭൂമിക്ക് പിറന്നാള് ആശംസകള് നേര് ന്നുകൊണ്ടാണ് അസംബ്ലിയിലെ പരിപാടികള് ആരംഭിച്ചത്. മലയാള ഭാഷയുടെ നന്മയെയും സ്നേഹത്തെയും വാല്സല്യത്തെയും സ്മരിച്ചുകൊണ്ട് പ്രധാന അധ്യാപകന് പ്രതിജ്ഞ ചൊല്ലിക്കൊടുത്തത് കുട്ടികള് ഏറ്റ് ചൊല്ലി. വൈവിദ്ധ്യങ്ങളായ  പരിപാടികള് സ്കൂള് അസംബ്ലിയില് അവതരിപ്പിച്ചു. അസംബ്ലിക്ക് ശേഷമുളള 1 മണിക്കൂര് നവകേരളം കുട്ടികളുടെ ഭാവനയില് അടിസ്ഥാനമാക്കിയുളള ക്യാമ്പയിന് നടന്നു. പ്രളയ ശേഷം നവകേരളം സൃഷ്ടിക്കാന് തയ്യാറെടുക്കുന്ന കുട്ടികള്ക്ക് നാളത്തെ കേരളത്തെക്കുറിച്ചുളള ആശയങ്ങളും സങ്കല്പങ്ങളും ലേഖനം, ചിത്രം, കാര്ട്ടൂണ് എന്നിവയിലൂടെ കുട്ടികള് അവരുടെ ഭാവന പ്രകടിപ്പിച്ചു.ക്ലാസ്സ് തല ക്വിസും സ്കൂള് തല ക്വിസും നടത്തി. അന്നത്തെ സ്കൂള്  ആകാശവാണിയിലെ പരിപാടികളെല്ലാം കേരളവുമായി ബന്ധപ്പെട്ടതായിരുന്നു. കേരള ഗാനങ്ങളും കേരള ചരിത്രവും അവതരിപ്പിച്ചു.
കുട്ടികളുടെ സൃഷ്ടികള് രക്ഷിതാക്കള്ക്ക് കാണുവാനുളള അവസരം ഉണ്ടാക്കി.






ടാലന്റ്  ലാബ്

ചിത്ര രചന
ഓരോ ക്ലാസ്സിലെ കുട്ടികളെയും ടാലന്റ് മേഖലകളില് ഉള്പ്പെടുത്തുകയും, വിവിധ ടാലന്റ് ഗ്രൂ്പപുകള് രൂപീകരിക്കുകയും ചെയ്തു.
ടാലന്റ് ഗ്രൂപ്പിലെ 65 കുട്ടികളെ ഉള്പ്പെടുത്തി ചിത്ര രചനാ ക്യാമ്പ് 12.10.2018 വെളളിയാഴ്ച നടത്തി.ചിത്ര രചനാ ടാലന്റ് ഗ്രൂപ്പ് പദ്ധതി പ്രകാരം പ്രാദേശിക വിദഗ്ധരുടെ സേവനം ഉപയോഗപ്പെടുത്താനും തീരുമാനിച്ചതനുസരിച്ച് ക്യാമ്പ് കൈകാര്യം ചെയ്യാന് ചിത്രകലാ അധ്യാപകന് ശ്രീ ഗോപീകൃഷ്ണന് മാഷ് എത്തിച്ചേരുകയും വിജയകരമായി പരിശീലന പരിപാടി പൂര്ത്തീകരിക്കുകയും ചെയ്തു. പരിശീലന പരിപാടി സ്റ്റാഫ് സെക്രട്ടറി ശ്രീ സുജിത്ത് മാഷ് സ്വാഗതം ചെയ്യുകയും ശ്രീമതി ബിന്ദു ടീച്ചര് അധ്യക്ഷത വഹിക്കുകയും ചെയ്തു. പൂര്വ്വ വിദ്യാര്ത്ഥിയായ ശ്രീ മുഹമ്മദ് കുഞ്ഞ് കോട്ടക്കുന്ന് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ശ്രീമതി ശ്രീജ ടീച്ചര് നന്ദി അര്പ്പിച്ച് സംസാരിച്ചു.

പരിശീലനത്തില് പങ്കെടുത്തവരില് ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ കണ്ടെത്തുകയും  ശ്രീ മുഹമ്മദ് കുഞ്ഞ് കോട്ടക്കുന്ന് കുട്ടികള്ക്ക് സമ്മാനങ്ങള് നല്കുകയും ചെയ്തു.





ഗോപീകൃഷ്ണന് മാഷ് കുട്ടികള് ക്ക് ചിത്ര രചന പഠിപ്പിക്കുന്നു
പുര്വ്വ വിദ്യാര്ത്ഥി ശ്രീ മുഹമ്മദ് കുഞ്ഞി കോട്ടക്കുന്ന് ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

കുട്ടികള് വരച്ച ചിത്രം