Wednesday 17 April 2019

വാര്ഷിക മൂല്യ നിര്ണ്ണയം

2018-19 വര്ഷത്തെ വാര്ഷിക മൂല്യനിര്ണ്ണയം 2019 മാര്ച്ച് 22 മുതല് 28 വരെ നടന്നു.
വിനോദയാത്ര

ഉദുമ ഇസ്ലാമിയ എ എല് പി സ്കൂളിലെ അധ്യാപകരും മറ്റ് സ്റ്റാഫുകളും വയനാട്ടിലേക്ക് ഏകദിന വിനോദയാത്ര മാര്ച്ച് 16 ശനിയാഴ്ച നടത്തി.
പ്രീ പ്രൈമറി ഫെസ്റ്റ് 

ഉദുമ ഇസ്ലാമിയ എ എല് പി സ്കൂളിലെ പ്രീ പ്രൈമറി വിഭാഗം ഫെസ്റ്റ്  2019 മാര്ച്ച് 2 ശനിയാഴ്ച അതിവിപുലമായി നടന്നു. സ്കൂള് മാനേജരും ഉദുമ പഞ്ചായത്ത് പ്രസിഡണ്ടുമായ ശ്രീ കെ എ മുഹമ്മദാലി ഉദ്ഘാടനം നിര്വ്വഹിച്ചു.  ശേഷം കുട്ടികളുടെ കലാപരിപാടികള് നടന്നു. കഥകളും പാട്ടുകളും സ്കിറ്റും നൃത്തങ്ങളും അവതരിപ്പിച്ച് കുട്ടികള് കാണികളുടെ കണ്ണിനെയും മനസ്സിനെയും കുളിരണിയിച്ചു.
ലോക മാതൃഭാഷ ദിനം- 2019 ഫെബ്രുവരി 21, വ്യാഴാഴ്ച

തികച്ചും താത്കാലികമായ നേട്ടങ്ങള്ക്ക് വേണ്ടി ചില മുന് വിധികളില് കുടുങ്ങി മലയാളം മറക്കുന്ന മലയാളി അത്യന്തം ദയനീയ സ്ഥിതിയിലാണെന്ന സത്യം തിരിച്ചറിയുന്നതിനായി ഫെബ്രുവരി 21 ലെ ലോക മാതൃഭാഷാ ദിനം മഹത്വത്തോടെ തന്നെ ആചരിച്ചു. 
അസംബ്ലിയില് പ്രധാനാധ്യാപകന് കുട്ടികള്ക്ക് അമ്മ മലയാളത്തെ നമുക്ക് സംരക്ഷിക്കാമെന്ന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 
മലയാള ഭാഷതന് മാതക ഭംഗിയില് -- എന്ന മനോഹരമായ ഈ ഈരടികളിലൂടെയാണ് അന്നേ ദിവസത്തെ സ്കൂള് ആകാശവാണിയുടെ സംപ്രേഷണം ആരംഭിച്ചത്. അമ്മ മലയാളത്തെ സ്നേഹിച്ചും ആദരിച്ചും നടന്ന ആകാശ വാണി പരിപാടികളില് അധ്യാപകരും പങ്കെടുത്തു.
പഠനോത്സവം   ( 2019 ഫെബ്രുവരി 12 ചൊവ്വാഴ്ച )

ഓരോ ക്ലാസ്സിലും പാഠ്യ പദ്ധതി ലക്ഷ്യം വയ്ക്കുന്ന പഠന നേട്ടങ്ങള് നേടിക്കൊണ്ടു തന്നെയാണ് കുട്ടികള് അടുത്ത ക്ലാസ്സിലേക്ക് പോകുന്നതെന്ന് ഉറപ്പാക്കലാണ് പഠനോത്സവം. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടന്നുവരുന്ന അക്കാദമിക പ്രവര്ത്തനമായ പഠനോത്സവത്തിലൂടെ പൊതു സമൂഹവും വിദ്യാഭ്യാസത്തിന്റെ ഭാഗമാകുകയാണ്.
ഉദുമ ഇസ്മായി എ എല് പി സ്കളിലെ അറിവിന്റെ മഹോത്സവം 2019 ഫെബ്രുവരി 12 ചൊവ്വാഴ്ച നടന്നു. രാവിലെ 10 മണിക്ക് പഠനോത്സവത്തിന്റെ ഉദ്ഘാടനം ശ്രീമതി രജിത അശോകന് വാര്ഡ് മെമ്പര് നിര്വ്വഹിച്ചു.

ക്ലാസ്സ് തല പ്രവര്ർത്തനങ്ങള് കൃത്യം 10.15 ന് തന്നെ ആരംഭിച്ചു. ഭാഷയിലെ( മലയാളം) അടിസ്ഥാന ശേഷി ( വായന, ലേഖനം) പ്രകടമാക്കുന്ന പ്രവര്ത്തനങ്ങളായിരുന്നു 12 ക്ലാസ്സിലെയും ആദ്യ പ്രവര്ത്തനം. തുടര്ന്നുളള പ്രവര്ത്തനങ്ങള് വൈവിദ്ധ്യവും രസകരവുമായിരുന്നു. 
റിപ്പബ്ലിക്ക് ദിനാഘോഷം 2019
2019 ലെ റിപ്പബ്ലിക്ക് ദിനാഘോഷം ജനുവരി 26 ശനിയാഴ്ച നടന്നു. രാവിലെ 9.30 ന് അസംബ്ലി ചേര്ന്നു. ഹെഡ്മാസ്റ്റര് ശ്രീ ബിജു ലൂക്കോസ് പതാക ഉയര്ത്തി. കുട്ടികളുടെ കലാപരിപാടികള് സംഘടിപ്പിച്ചു.
ടാല ലാബിന്റെ ഭാഗമായി കുട്ടികള് സ്കൂളില് കുരുത്തോലയും കടലാസുകളും കൊണ്ടുവന്ന് നൂറോളം ഓറിഗാമി കലാരൂപങ്ങള് നിര്മ്മിച്ചു. ജനുവരി 26 റിപ്പബ്ലിക്ക് ദിന പരിപാടികള്ക്ക് ശേഷമായിരുന്നു ഓറിഗാമി പരിശീലനം നടന്നത്. ഓറിഗാമി കലാകാരന് പണ്ഡാരത്തില് അന്പു കുട്ടികള്ക്ക് പരിശീലനം നല്കി.



പഠനോത്സവം സംഘാടക സമിതി രൂപീകരണം( 22.01.2019)
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടന്നുവരുന്ന അക്കാദമിക പ്രവര്ത്തനങ്ങളിലൊന്നാണ് പഠനോത്സവം. ഓരോ ക്സാസ്സിലും പാഠ്യ പദ്ധതി ലക്ഷ്യം വയ്കകുന്ന പഠന നേട്ടങ്ങള് നേടിക്കൊണ്ട് തന്നെയാണ് കുട്ടികള് അടുത്ത ക്ലാസ്സിലേക്ക് പോകുന്നതെന്ന് ഉറപ്പാക്കലാണ് ഈ പ്രവര്ത്തനങ്ങളുടെയെല്ലാം ആത്യന്തിക ലക്ഷ്യം


2019 ജനുവരി 1 പുതുവര്‍ഷാരംഭം.
പുതുവര്‍ഷത്തെ ആദ്യ അസംബ്ലി നടന്നത് കല്ലുപാകി മനോഹരമാക്കിയ പുതിയ അങ്ക​ണത്തില്‍വെച്ചായിരുന്നു. പുതുവര്‍ഷാംശകള്‍ അറിയിച്ചുകൊണ്ട് കുട്ടുകളുടെ വൈവിദ്ധ്യങ്ങളായ പരിപാടികള്‍ അസംബ്ലിയില്‍ ഉണ്ടായിരുന്നു. പ്രധാനാധ്യാപകന്‍  ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് സംസാരിച്ചു.

2019 ജനുവരി 1 പുതുവര്‍ഷാരംഭം
പുതു വര്‍‍ത്തെ ആദ്യ അസംബ്ലി നടന്നത് കല്ലുപാകി മനോഹരമാക്കിയ പുതിയ അങ്കണത്തില്‍വെച്ചായിരുന്നു.
പുതുവര്‍ഷാംശസകള്‍ അറിയിച്ചുകൊണ്ട് കുട്ടികളുടെ വൈവിദ്ധ്യങ്ങളായ പരിപാടികള്‍ അസംബ്ലിയില്‍ നടന്നു. പ്രധാനാധ്യാപകനും ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് സംസാരിച്ചു. 

പുതുവര്‍ഷദിനത്തില്‍ കുട്ടികള്‍ക്കായി പായസവും നല്‍കി.

ക്ലാസ്സ് തലത്തില്‍ New Year Friend നെ തെരഞ്ഞെടുക്കുകയും ആശംസകള്‍ കൈമാറുകയും അധ്യപകരും അനധ്യാപകര്‍ക്കിടയിലും ന്യൂ ഇയര്‍ ഫ്രണ്ടിനെ തെരഞ്ഞെടുത്ത് സമ്മാനങ്ങള്‍ കൈമാറുകയും ചെയ്തു. 

ക്രിസ്മസ്സ് - ഡിസംബര്‍ 21 വെളളി

 ഐ എ എല്‍ പി എസി ലെ ക്രിസ്മസ്  ആഘോഷങ്ങള്‍ ഡിസംബര്‍ 21 നു നടന്നു. ഓരോ ക്ലാസ്സ് മുറിയിലേക്കും സ്നേഹത്തിന്‍െറയും സമാധാനത്തിന്‍െറയും സന്ദേശങ്ങള്‍ വിളിച്ചറിയിച്ചുകൊണ്ട് സാന്താക്ലോസ് അപ്പൂപ്പന്‍ എത്തി. ക്ലാസ്സ് തലത്തില്‍ നക്ഷത്രങ്ങളും ക്രിസ്മസ്സ് ട്രീയും നിര്‍മ്മിച്ചു. എല്ലാവര്‍ക്കും കേക്ക് വിതരണം ചെയ്തു.
കുട്ടികള്‍ക്ക് അരി വിതരണം ചെയ്തു.


അര്‍ദ്ധ വാര്‍ഷിക മൂല്യ നിര്‍ണ്ണയം
ഡിസംബര്‍ 13 മുതല്‍ 21 വരെ അര്‍ദ്ധവാര്‍ഷിക മൂല് നിര്‍ണ്ണയ പ്രവര്‍ത്തനങ്ങള്‍ നടന്നു. ആദ്യ 2 മണിക്കൂറില്‍ വിലയിരുത്തല്‍ പ്രവര്‍ത്തനങ്ങളും തുടര്‍ന്ന് പഠന പ്രവര്‍ത്തനങ്ങളുമാണ് നടന്നത്. വെളളിയാഴ്ചകളില്‍ പഠന പ്രവര്‍ത്തനങ്ങള്‍ മാത്രമായിരുന്നു.

Sunday 27 January 2019


മലയാളത്തിളക്കം വിജയപ്രഖ്യാപനം

മലയാളത്തിളക്കം വിജയപ്രഖ്യാപനം

ഭാഷാ പിന്നോക്കാവസ്ഥാ പരിഹരിക്കുന്നതിനുളള പദ്ധതിയായ മലയാളത്തിളക്കത്തിന്‍െറ വിജയ പ്രഖ്യാപനം പ്രധാനാധ്യാപകന്‍ നടത്തി. രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ വായനയും രചനയും നടത്തിയാണ് കുട്ടികള്‍ തങ്ങളുടെ ഭാഷാ പുരോഗതി തെളിയിച്ചത്. രക്ഷിതാക്കള്‍ അവരുടെ അഭിപ്രയാങ്ങളും പങ്കുവെച്ചു.
അന്നത്തെ ദിവസം ആകാശവാണിയിലെ മുഴുവന്‍ പരിപാടികളും നടത്തിയത് മലയാളത്തിളക്കം കുട്ടികള്‍ 20 പേരും ചേര്‍ന്നാണ്.

ശിശു ദിനം   


2018 നവംബര്‍ 14 ന് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുനിന്റെ ജന്മദിനമായ ശിശുദിനം വൈവിദ്ധ്യങ്ങളായ പരിപാടികളേോടെ കൊണ്ടാടി.  ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിച്ച ഉദ്ഘാടന ചടങ്ങില്‍ പ്രധാനാധ്യാപകന്‍ ബിജു ലൂക്കോസ് സാഗതം പറഞ്ഞു.

സീനിയര്‍ അധ്യാപിക ബിന്ദു ടീച്ചര്‍ അധ്യക്ഷയായ ചടങ്ങില്‍ മദര്‍ പിടി​എ പ്രസിഡണ്ട് ശ്രീമതി മൈമൂനത്ത് ബാലസഭയുടം ഉദ്ഘാടനം നിര്‍വ്വഹിച്ചു.

 കുട്ടികളുടെ പഠന നിലവാര മികവിനുളള പദ്ധതി ശ്രദ്ധയുടെ ഔപചാരിക ഉദ്ഘാടനവും അന്നേ ദിവസം നടത്തപ്പെട്ടു.

പ്രീപ്രൈമറി വിഭാഗം കുട്ടികളുടം മനോഹരമായ കലാ പ്രകടനങ്ങള്‍ക്കുശേഷം പ്രൈമറി കുട്ടികളുടം വൈവിദ്ധ്യങ്ങളായ പരിപാടികള്‍ അരങ്ങേറി. ചാച്ചാജി നേരിട്ട് ​എത്തി ജീവ ചരിത്രം വിവരിച്ചത് കുട്ടികള്‍ക്ക് വേറിട്ടൊരു അനുഭവം ആയിരുന്നു.






ഹരിതോത്സവം 10- നവംബര്‍ 17 ശനിയാഴ്ച

ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നായ പാരിസ്ഥിതിക മേഖലയെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും പ്രകൃതിക്ക് വേണ്ടി വലിയ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണെന്നും തിരിച്ചറിയാന്‍ കുട്ടികള്‍ക്ക് സാധിച്ചിട്ടുണ്ടെന്ന സാഹചര്യത്തില്‌ ഹരിതോത്സവത്തിന്‍െറ സമാപനം വിദ്യാര്‍ത്ഥികളില്‌‍ പുതിയൊരു അവബോധത്തിനു തുടക്കമായി.

ഹരിതോത്സം റിപ്പോര്‍ട്ട് പ്രകാശനം നവംബര്‍ 24 ശനിയാഴ്ച നടന്നു. മദര്‍ പിടിഎ പ്രസിഡണ്ട് ഹരിതോത്സവ റിപ്പോര്‍ട്ടുകള്‍ സീനിയര്‍ അധ്യാപിക ബിന്ദു ടീച്ചറിന് നല്‍കി. കൂടാതെ സ്കൂളില്‍ നടന്ന പ്രധാന പ്രവര്‍ത്തനങ്ങളുടെ അവലോകനവും നടന്നു.







മലയാളത്തിളക്കം സ്കൂള്‍ തല ഉദ്ഘാടനം നവംബര്‍ 21 ബുധനാഴ്ച നടന്നു



ഭാഷാ പഠനത്തില്‍ നില്‍ക്കുന്ന പിന്നേക്കാവസ്ഥാ പരിഹാര പദ്ധതിയാണ് മലയാള തിളക്കം. മലയാളത്തിളക്കം പരിപാടിയുടെ മൂന്നാംഘട്ട സ്കൂള്‍ തല ഉദ്ഘാടനം മദര്‍ പി ടി എ​ പ്രസിഡണ്ട് നിര്‍വ്വഹിച്ചു.അധ്യാപകരും രക്ഷിതാക്കളും പി ടി ​എ, എം പി ടി എ അംഗങ്ങളും പരിപാടിയില്‍ സന്നിഹിതരായിരുന്നു.
മലയാളത്തിളക്കം : രണ്ട് വീതം അധ്യാപകര്‍ തുടര്‍ച്ചയായി 8 ദിവസങ്ങളിലായി മലയാളത്തിളക്കം പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കും. ഭാഷയില്‍ ഏറെ പിന്നോക്കക്കാരായ ഇരുപത് കുട്ടികളെയാണ് മലയാളത്തിളക്കം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്.


ക്വീന്‍സ് ബ്യൂട്ടി വാസന സേപ്പ്- വിപണനോദ്ഘാടനം
ഉദുമ ഇസ്ലാമിയ ​​എ എല്‍ പി സ്കൂള്‍ മദര്‍ പിടിഎ അംഗങ്ങള്‍ നിര്‍മമിച്ച ക്വീന്‍സ്  ബ്യൂട്ടി വാസന സോപ്പ് 2018 നവംബര്‍ 24 ശനിയാഴ്ച വിപണിയിലിറക്കി. മുല്ല, ചന്ദനം, തുളസി, റോസ് തുടങ്ങിയവയുടം സുഗന്ധമുളള 100 ഗ്രാം തൂക്കമുളള സേപ്പുകളാണ് നിര്‍മ്മിക്കുന്നത്. ശുദ്ധമായ വെളിച്ചെണ്ണയില്‍ നിര്‍മ്മിച്ച സോപ്പിന് ര​ണ്ടെണ്ണത്തിന് 40 രൂപയാണ് വില. ആദ്യഘട്ടത്തില്‍ കുട്ടികള്‍ക്കും  പിടിഎ അംഗങ്ങള്‍ക്കും മാത്രമാണ് വില്‍പന. ഇതില്‍ നിന്നുളള പ്രതികരണം അറിഞ്ഞശേഷമാണ് പൊതു വിപണിയില്‍ എത്തിക്കുന്നത്. 
സ്കൂള്‍ പി ടി എ പ്രസിഡണ്ട് ഹംസ ദേളി വിപണോദ്ഘാടനം നിര്‍വ്വഹിച്ചു. പ്രധാന അധ്യാപകന്‍ ബിജു ലൂക്കോസ് അധ്യക്ഷത വഹിച്ചു.