ABOUT US

  സ്കൂള്‍ ചരിത്രം
A¶pw

C¶pw   
ഉദുമ ഗ്രാമ പഞ്ചായത്തില്‍ ഈച്ചിലിങ്കാല്‍ എന്ന സ്ഥല്ത്ത് സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് ഉദുമ ഇസ്ലാമിയ എ.എല്‍.പി. സ്കൂള്‍. 1932 ല്‍ ബഹുമാനപ്പെട്ട ഇസ്സുദ്ദീന്‍ മൗലവിയുടെ ആശ്രയത്തില്‍ നിന്നും ഉടലെടുത്ത ആഗ്രഹം അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ തന്നെ ഈ സ്കൂള്‍ സ്ഥാപിക്കുവാവന്‍ കാരണമായി. തുടര്‍ന്ന് ബഹുമാനപ്പെട്ട ജനാബ് പി.കെ. മുഹമ്മദ് കുഞ്ഞി മാനേജറായി ഈ സ്ഥാപനം 1980 വരെ മെച്ചപ്പെട്ട രീതിയില്‍ തന്നെ മുന്നോട്ട് പോയി. 1980 ല്‍ കോര്‍പ്പറേറ്റ് മാനേജ്മെന്‍റ് ഈ സ്കൂള്‍ ഏറ്റെടുക്കുകയും മെച്ചപ്പെട്ട രീതിയില്‍ നടത്തിവരുകയും ചെയ്യുന്നു. സമൂഹത്തില്‍ ഉന്നത സ്ഥാനം വഹിച്ച പലവ്യക്തികളേയും വാര്‍ത്തെടുക്കുന്നതില്‍ ഈ സ്ഥാപനം വലിയ പങ്കുവഹിച്ചിട്ടുണ്ട്.
17-02-2012 ഉദുമ ഈച്ചിലിങ്കാല്‍ എന്ന സ്ഥലത്ത് പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ബഹു കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിച്ചു. ഇപ്പോള്‍ മെച്ചപ്പെട്ട സൗകര്യങ്ങളോടെ ഈ സ്ഥാപനം മുന്നോട്ട് പോകുന്നു. കുട്ടികള്‍ക്കായി വാഹന സൗകര്യം ഏര്‍പ്പെടുത്തിട്ടുണ്ട് . പ്രീ പ്രൈമറി അടക്കം 400 ഓളം കുട്ടികള്‍ പഠിക്കുന്ന ഈ സ്ഥാപനത്തില്‍ 4 പ്രീ പ്രൈമറി ടീച്ചേഴ്സും 10 പ്രൈമറി ടീച്ചേഴ്സും, 2 ആയമാരും 2 ഡ്രൈവര്‍മാരും അടക്കം 18 പേര്‍ ജോലി ചെയ്യുന്നു. കുട്ടികള്‍ക്ക് ഐ.ടി. പഠനത്തിനായി 10 കംപ്യൂട്ടറുള്ള വിശാലമായ ഒരു ലാബ് ഈ സ്കൂളില്‍ ഒരുക്കിയിട്ടുണ്ട്. പ്രദേശത്തിന്റെ വിദ്യാ‌ഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. പുരോഗതിയുടെ പാതയിലേക്കാണ് ഞങ്ങളും ഉറ്റുനോക്കുന്നത്. മികച്ച ഭൗതിക സൗകര്യങ്ങും ഗ്രൗണ്ടും ഈ സ്കൂളിനുണ്ട്.

No comments:

Post a Comment