Tuesday 30 September 2014

Monday 29 September 2014

കുട്ടികളുടെ പച്ചക്കറി തോട്ടം


സ്കൂള്‍തല ബ്ലോഗ് ഉദ്ഘാടനം 29-09-14ന് തിങ്കളാഴ്ച രാവിലെ 10.30ന് സ്കൂള്‍ മാനേജര്‍ ശ്രീ. കെ.എ. മുഹമ്മദലി നിര്‍വ്വഹിച്ചു.

Thursday 25 September 2014

മംഗള്‍യാന്‍ ക്വിസ് മത്സരം
ശാസ്ത്രലോകം ആകാംക്ഷയോടെ കാത്തിരുന്ന മംഗള്‍യാന്‍ ദൗത്യവുമായി ബന്ധപ്പെട്ട് സ്കൂള്‍ തലത്തില്‍ 26-09-14 ന് നടത്തിയ ക്വിസ് മത്സരത്തിന്റെ ചോദ്യങ്ങളില്‍ നിന്ന്........



ഭാരതത്തിന്റെ ചൊവ്വാ ദൗത്യ വാഹനമായ മംഗള്‍യാന്‍ വിജയകരമായി ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഈ സംരംഭത്തിന് സ്കൂളിലെ എല്ലാം കുട്ടികളും അധ്യാപകന്മാരും അസംബ്ലിയില്‍ വെച്ച് വിജയാശംസകള്‍ അര്‍പ്പിച്ചു.

Monday 22 September 2014

SCHOOL ACTIVITIES

ക്ലാസ് പ്രവര്‍ത്തന‌ങ്ങള്‍


     
സ്പോട്സ് സമ്മാന വിതരണം

Saturday 20 September 2014

സാക്ഷരം - 2014 ഏകദിന ക്യാമ്പ്


സാക്ഷരം - 2014 ഏകദിന ക്യാമ്പ്
       ഉദുമ ഇസ്ലാമിയ എ.എല്‍.പി. സ്കൂളിലെ സാക്ഷരം - 2014 ഏകദിന ക്യാമ്പ് 20-09-2014 ന് ശനിയാഴ്ച്ച 10 മണിക്ക് അധ്യാപകരുടെയും രക്ഷിതാക്കളുടെയും കുട്ടികളുടെയും സാന്നിധ്യത്തില്‍ പി.ടി.എ പ്രസിഡണ്ട് ബഹുമാനപ്പെട്ട അബ്ദുള്‍ ഖാദര്‍ ബങ്കണ ഉദ്ഘാടനം ചെയ്തു. ക്യാമ്പില്‍ 30 കുട്ടികള്‍ പങ്കെടുത്തു. കുട്ടികള്‍ ഓരോ പരിപാടിയും വളരെ താത്പര്യത്തോടും സന്തോഷത്തോടെയും കൈകാര്യം ചെയ്തു. കുട്ടികള്‍ക്ക് 11 മണിക്ക് ചായയും പലഹാരവും നല്‍കി. 1 മണിക്ക് നല്ല സദ്യയും ഉണ്ടായിരുന്നു. കുട്ടികളുടെ സര്‍ഗാത്മതയും ഭാഷാ നൈപുണ്യവും വളര്‍ത്തിയെടുക്കാന്‍ ഈ ക്യാമ്പ് സഹായിക്കുന്നു. ക്യാമ്പ് ഫോട്ടോകള്‍ ഫോട്ടോ ഗ്യാലറിയില്‍.






























Inauguration : P T A president
ABDUL KHADER BANGANA

































Wednesday 17 September 2014

sports 2014

sports 2014


‌ഈ വര്‍ഷത്തെ  സ്കൂള്‍ സ്പോട്സ് ഡേ  17-09-2014ന് സ്കൂള്‍ ഗ്രൗണ്ടില്‍വെച്ച്  നടന്നു. കുട്ടികളെല്ലാം വളരെ ആവേശത്തോടുകൂടി മത്സരത്തില്‍ പങ്കെടുത്തു.  ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ ഫോട്ടോകള്‍ ഗ്യാലറിയില്‍.


Tuesday 9 September 2014

ONAM CELEBRATION 2014












ഓണാഘോഷം
നമ്മുടെ സ്കൂളിലെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ അതിവിപുലമായി തന്നെ നടത്തി. കുട്ടികളും അധ്യാപകരും ചേര്‍ന്ന് മനോഹരമായ പൂക്കളമൊരുക്കി. തുടര്‍ന്ന് കുട്ടികള്‍ക്കായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.
  • കണ്ണാടി നോക്കി നടത്തം
  • സെല്‍ഫ് ഗോള്‍‌
  • മെമ്മറി ടെസ്റ്റ്
  • കുപ്പിക്ക് വളയിടാം
  • ബാസ്ക്കറ്റ് ബോള്‍
  • ഉന്നം നോക്കാം
  • സ്റ്റംബ് വീഴ്ത്താം
  • നാവ് വഴങ്ങുമോ
സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും സ്ലിപ്പ് നല്‍കുകയും പങ്കെടുത്ത ഇനങ്ങളില്‍ മാര്‍ക്ക് നല്‍കുകയും ചെയ്തു. ഏറ്റവും കൂടുതല്‍ പോയ്ന്റ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് സമ്മാനം നല്‍കുകയും ചെയ്തു. തുടര്‍ന്ന് ഓണ സദ്യ ഒരുക്കി. രക്ഷിതാക്കളും നാട്ടുകാരും അധ്യാപകരും എല്ലാംവരും ഏറെ സഹകരിച്ചു. വിക്ടേഴ്സ് ചാനലില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യാപകദിന സന്ദേശം ലഭ്യമല്ലാത്തതിനാല്‍ വൈകുന്നേരം 3.30ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യാപകദിന സന്ദേശം കുട്ടികള്‍ക്ക് ഏഷ്യാനെറ്റ് ചാനലിലൂടെ അല്പസമയം കാണിക്കാന്‍ അവസരം കിട്ടി.

























ഓണ സദ്യ





ഓണ പൂക്കളം











ഓണക്കളികള്‍