Tuesday 6 November 2018

കേരളപ്പിറവി ദിനം- എഴുതാം പുതു കേരളം

പ്രിയ മാതൃഭൂമിക്ക് പിറന്നാള് ആശംസകള് നേര് ന്നുകൊണ്ടാണ് അസംബ്ലിയിലെ പരിപാടികള് ആരംഭിച്ചത്. മലയാള ഭാഷയുടെ നന്മയെയും സ്നേഹത്തെയും വാല്സല്യത്തെയും സ്മരിച്ചുകൊണ്ട് പ്രധാന അധ്യാപകന് പ്രതിജ്ഞ ചൊല്ലിക്കൊടുത്തത് കുട്ടികള് ഏറ്റ് ചൊല്ലി. വൈവിദ്ധ്യങ്ങളായ  പരിപാടികള് സ്കൂള് അസംബ്ലിയില് അവതരിപ്പിച്ചു. അസംബ്ലിക്ക് ശേഷമുളള 1 മണിക്കൂര് നവകേരളം കുട്ടികളുടെ ഭാവനയില് അടിസ്ഥാനമാക്കിയുളള ക്യാമ്പയിന് നടന്നു. പ്രളയ ശേഷം നവകേരളം സൃഷ്ടിക്കാന് തയ്യാറെടുക്കുന്ന കുട്ടികള്ക്ക് നാളത്തെ കേരളത്തെക്കുറിച്ചുളള ആശയങ്ങളും സങ്കല്പങ്ങളും ലേഖനം, ചിത്രം, കാര്ട്ടൂണ് എന്നിവയിലൂടെ കുട്ടികള് അവരുടെ ഭാവന പ്രകടിപ്പിച്ചു.ക്ലാസ്സ് തല ക്വിസും സ്കൂള് തല ക്വിസും നടത്തി. അന്നത്തെ സ്കൂള്  ആകാശവാണിയിലെ പരിപാടികളെല്ലാം കേരളവുമായി ബന്ധപ്പെട്ടതായിരുന്നു. കേരള ഗാനങ്ങളും കേരള ചരിത്രവും അവതരിപ്പിച്ചു.
കുട്ടികളുടെ സൃഷ്ടികള് രക്ഷിതാക്കള്ക്ക് കാണുവാനുളള അവസരം ഉണ്ടാക്കി.






ടാലന്റ്  ലാബ്

ചിത്ര രചന
ഓരോ ക്ലാസ്സിലെ കുട്ടികളെയും ടാലന്റ് മേഖലകളില് ഉള്പ്പെടുത്തുകയും, വിവിധ ടാലന്റ് ഗ്രൂ്പപുകള് രൂപീകരിക്കുകയും ചെയ്തു.
ടാലന്റ് ഗ്രൂപ്പിലെ 65 കുട്ടികളെ ഉള്പ്പെടുത്തി ചിത്ര രചനാ ക്യാമ്പ് 12.10.2018 വെളളിയാഴ്ച നടത്തി.ചിത്ര രചനാ ടാലന്റ് ഗ്രൂപ്പ് പദ്ധതി പ്രകാരം പ്രാദേശിക വിദഗ്ധരുടെ സേവനം ഉപയോഗപ്പെടുത്താനും തീരുമാനിച്ചതനുസരിച്ച് ക്യാമ്പ് കൈകാര്യം ചെയ്യാന് ചിത്രകലാ അധ്യാപകന് ശ്രീ ഗോപീകൃഷ്ണന് മാഷ് എത്തിച്ചേരുകയും വിജയകരമായി പരിശീലന പരിപാടി പൂര്ത്തീകരിക്കുകയും ചെയ്തു. പരിശീലന പരിപാടി സ്റ്റാഫ് സെക്രട്ടറി ശ്രീ സുജിത്ത് മാഷ് സ്വാഗതം ചെയ്യുകയും ശ്രീമതി ബിന്ദു ടീച്ചര് അധ്യക്ഷത വഹിക്കുകയും ചെയ്തു. പൂര്വ്വ വിദ്യാര്ത്ഥിയായ ശ്രീ മുഹമ്മദ് കുഞ്ഞ് കോട്ടക്കുന്ന് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ശ്രീമതി ശ്രീജ ടീച്ചര് നന്ദി അര്പ്പിച്ച് സംസാരിച്ചു.

പരിശീലനത്തില് പങ്കെടുത്തവരില് ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ കണ്ടെത്തുകയും  ശ്രീ മുഹമ്മദ് കുഞ്ഞ് കോട്ടക്കുന്ന് കുട്ടികള്ക്ക് സമ്മാനങ്ങള് നല്കുകയും ചെയ്തു.





ഗോപീകൃഷ്ണന് മാഷ് കുട്ടികള് ക്ക് ചിത്ര രചന പഠിപ്പിക്കുന്നു
പുര്വ്വ വിദ്യാര്ത്ഥി ശ്രീ മുഹമ്മദ് കുഞ്ഞി കോട്ടക്കുന്ന് ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

കുട്ടികള് വരച്ച ചിത്രം

Friday 5 October 2018


ഗാന്ധി ജയന്തി (OCTOBER 2)--ഹരിതോത്സവം 8
മഹാത്മാ ഗാന്ധിയുടെ ലളിത ജീവിതം അഹിംസാ മനോഭാവം, മൂല്യങ്ങള്, സേവന സന്നദ്ധത എന്നിവയുടെ ഓര്മ്മപ്പെടുത്തല് കൂടിയാണ് ഈ ദിനം.അന്താരാഷ്ട്ര അഹിംസ ദിനം കൂടിയാണ് അന്ന്.
വൃത്തികേടാക്കാന്ർഞാനും വൃത്തിയാക്കാന് മറ്റുളളവരും എന്ന ചിന്ത വിദ്യാര്ർത്ഥികളുടെ മനസ്സില് നിന്ന് മാറ്റുകയാണ് ഹരിതോത്സവം 8 ലക്ഷ്യമിടുന്നത്. മാലിന്യം അലക്ഷ്യമായി ഉപേക്ഷിത്താതെ സ്വമനസ്സാലെ പരിപാലിക്കാനുളള മനോഭാവം ഉണ്ടാക്കുന്നതിനായി നിര്മ്മല വിദ്യാലയം പദ്ധതി സ്കൂള് ഏറ്റെടുത്തി നടത്തിവരുന്നു.
October 1 ന് എല്ലാ ക്ലാസ്സുകളിലെയും സ്കൂള് സി പി ടി എ യോഗം ചേരുകയും അതിനുശേഷം രക്ഷിതാക്കളും അധ്യാപകരും കുട്ടികളും ചേര്ന്ന് വിദ്യാലയവും പരിസരവും വൃത്തിയാക്കി.
ഇതിനോടനുബന്ധിച്ച് ക്ലാസ്സ് തലത്തില് പരിപാടികള് നടത്തുകയും പഞ്ചായത്ത് തല ഗാന്ധിക്വിസ് മത്സരത്തില് സ്കൂളിനെ പ്രതിനിധീകരിച്ച് രണ്ടു കുട്ടികള് പങ്കെടുക്കുകയും ആയിഷത്ത് ഹിബ രണ്ടാം സ്ഥാനത്തിന് അര്ഹയാവുകയും ചെയ്തു.



bekal12223 · Post

     സെപ്റ്റംബര്ർ 17 തിങ്കളാഴ്ച  ഭൂമിയുടെ രക്ഷാകവചമായ ഓസോണ് പാളിയുടെ നാശത്തിന് കാരണമാകുന്ന വാതകങ്ങളെക്കുറിച്ച് ബോധാവാന്മാരാക്കാനായി വീഡിയോകള് പ്രദര്ർശിപ്പിക്കുകയും  കുറിപ്പികള്ർ വായിക്കുകയും ചെയ്തു.
   ഓസോണ് പാളിയിലെ സുഷിരം സൂര്യന്ർറെ അള്ട്രാവയലറ്റ് രശ്മികളെ നേരിട്ട് ഭൂമിയില് എത്തിക്കുകയും അതുമൂലം ജീവജാലങ്ങള്ക്ക് ലതരത്തിലുളള വിപത്തുകളും ഉണ്ടാകുന്നു എന്ന തിരിച്ചറിവ് സൃഷ്ടിക്കാന് സാധിച്ചു.
   ഓസോണ് പാളിക്ക് ഹാനികരമാകുന്ന ഉപകരണങ്ങള് - ഫ്രിഡ്ജ്, എ സി മുതലായവ വീടുകളില്  ഉപയോഗിക്കുന്നതിനെക്കുറിച്ചും CFC(chlorofluro carbon) ധാരണ ഉണ്ടാക്കുന്നു.

Tuesday 18 September 2018




അക്കാദമിക് മാസ്റ്റര് പ്ലാന് നിര്വ്വഹണ പദ്ധതി

വിദ്യാലയങ്ങള്ക്ക് കൂടുതല് കരുത്ത് പകരും വിധം വിദ്യാലയ പ്രവര്ത്തനങ്ങളെ അടുക്കും ചിട്ടയോടും കൂടി ക്രമീകരിച്ചതാണ് സ്കൂള് മാസ്റ്റര് പ്ലാന്. സ്കൂളില് എത്തിച്ചേരുന്ന മുഴുവന് കുട്ടികളും അതാത് ക്ലാസ്സുകളില് നേടേണ്ട പഠന ശേഷി ഉറപ്പുവരുത്തുവാനുളള പ്രവര്ത്തനങ്ങള് അടങ്ങുന്ന അക്കാദമിക് മാസ്റ്റര് പ്ലാന് പദ്ധതി 2018  ന്റ ആസൂത്രണം സെപ്റ്റംബര് 7 വെളളിയാഴ്ച നടന്നു.
 ബി ആര് സി ട്രെയിനര്മാരായ നിഷാന്ത് മാഷും ദിവ്യടീച്ചറും അന്നേ ദിവസം മുഴുവനും 2,3,4 ക്ലാസ്സുകളിലെ പ്രശ്ന മേഖലകള് കണ്ടെത്തുകയും പരിഹാര പ്രവര്ത്തനങ്ങള് ആസൂത്രണം ചെയ്യാനുളള പിന്തുണ നല്കുകയും ചെയ്തു. സ്കൂള് ടാലന്റ് ലാബ്, അതില് ടാലന്റ് മേഖലകള് കണ്ടെത്തല്, ടാലന്റ് ഗ്രൂപ്പ് രൂപവല്ക്കരിച്ച് പ്രവര്ത്തന പദ്ധതി തയ്യാറാക്കി, പരിശീലനം നല്കുക എന്നീ പ്രവര്ത്തന ഘട്ടങ്ങള് ഉണ്ടായിരിക്കുന്നതാണ്. കൂടാതെ വായനയ്ക്കുളള പ്രവര്ത്തനങ്ങള്, വര്ണ്ണന തയ്യാറാക്കല്, ഇംഗ്ലീഷിലെ പ്രവര്ത്തനങ്ങള്, ഗണിതത്തിലെ പ്രായോഗിക പ്രശ്നങ്ങള് എന്നിവ കുട്ടികളില് ഏറ്റവും ഫലപ്രദമായി എത്തിക്കാനുളള പ്രവര്ത്തനങ്ങള് 5 പദ്ധതികളില് ഉള്ക്കൊള്ളിച്ചിട്ടുണ്ട്.

അക്കാദമിക മാസ്റ്റര് പ്ലാന് നിര്വ്വഹണ പദ്ധതി ഉദ്ഘാടനം 12.09.2018 ബുധനാഴ്ച നടന്നു. നിര്വ്വഹണ പദ്ധതിയുടെ രൂപരേഖ സ്കൂള് മാനേജ്മെന്റ് സെക്രട്ടറി ശ്രീ ഷറഫുദ്ദീന് കൈമാറി ഉദുമ ഗ്രാമ പഞ്ചായത്ത് 2-ാം വാര്ഡ് മെമ്പര് ശ്രീമതി രജിത അശോകന് ഉദ്ഘാടനം ചെയ്തു.

Add caption




ദേശീയ അധ്യാപക ദിനം        


2018 സെപ്റ്റംബ 5 ബുധനാഴ്ച അധ്യാപനത്തി൯റ മഹത്വം ഓർമ്മപ്പെടുത്തിക്കൊണ്ട് അധ്യാപക ദിന ആഘോഷം ലളിതമായി നടത്തി. അധ്യാപകരെ ആദരിക്കൽ ചടങ്ങും കുട്ടികളുടെ കലാപരിപാടികളും അധ്യാപകരുടെ കസേരക്കളിയും സംഘടിപ്പിച്ചു. ഗ്രീ൯ പ്രോട്ടോക്കോൾ നിര്ബന്ധമാക്കിയ സ്കൂളിൽ അധ്യാപകരും മഷിപ്പേന ഉപയോഗിക്കട്ടെ എന്നു കരുതി കുട്ടികള് അധ്യാപകര്ക്ക് മഷിപ്പേന സമ്മാനമായി നൽകി.




  അധ്യാപക ദിനത്തിൽ കസേരക്കളിയിൽ വിജയിച്ചവർക്ക് ഹെഡ്മാസ്റ്റർ സമ്മാനം നൽകുന്നു.



              അധ്യാപകരെ കുട്ടികളെ ആദരിക്കുന്നു.





കുട്ടി എഫ് എം

സെപ്റ്റംബ 1 ശനിയാഴ്ച സ്കൂൾ ആകാശവാണി – കുട്ടി എഫ് എം ആകാശവാണി- ഈ അധ്യയന വർഷം പുനരാരംഭിച്ചിരിക്കുന്നു. സ്കൂൾ പ്രധാന അധ്യാപക൯ ആകാശവാണിയുടെ ഈ വർഷത്തെ  പരിപാടികൾ ഔപചാരികമായി ഉദ്ഘാടനം ചെയ്തു.









കുട്ടികസ്കൂൾ ആകാശവാണി- കുട്ടി എഫ് എം - ൽ പരിപാടികൾ അവതരിപ്പിക്കുന്നു.

.        ദേശീയ കായിക ദിനം ( ആഗസ്റ്റ് 29, ബുധ)


ഹോക്കി മാന്ത്രിക൯ ധ്യാ൯ചന്ദി൯റെ ജന്മ ദിനമായ ആഗസ്റ്റ് 29 ദേശീയ കായിക ദിനമായി ആചരിക്കുന്നതോടൊപ്പം 6-ാം ഹരിതോൽസവമായും ആചരിച്ചു. കുട്ടികളെ സ്കൂള് അങ്കണത്തിൽ കളിപ്പിച്ചുകൊണ്ടാണ് ഈ കായിക ദിനത്തെ വരവേറ്റത്. വിവിധ തരം നാട൯ കളികളെ പരിചയപ്പെട്ടു. കൂടാതെ മെച്ചപ്പെട്ട ആരോഗ്യ ശീലങ്ങളും കായിക ശീലങ്ങളും മനസ്സിലാക്കുവാനും കുട്ടികൾക്ക് അവസരം ലഭിച്ചു.

Friday 17 August 2018

Independence Day Celebration 2018-19



ഉദുമ ഇസ്ലാമിയ എ എല് പി സ്കൂളില് 72-ാമത് സ്വാതന്ത്ര്യ ദിനാഘോഷം അതിവിപുലമായി ആഘോഷിച്ചു. സ്കൂള് മാനേജരും ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായ ശ്രീ കെ എ മുഹമ്മദാലി പതാക ഉയര്ത്തി. കുട്ടികളുടെ ദേശ ഭക്തിഗാനങ്ങളും ഡിസ്പ്ലേയും അധ്യാപകരുടെ കലാപരിപാടികളും അരങ്ങേറി. സ്കൂള് പി ടി എ തയ്യാറാക്കിയ തുണി സഞ്ചിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് പി ടി എ പ്രസിഡണ്ടിനു നല്കി നിര്വ്വഹിച്ചു. കൂടാതെ പായസ വിതരണവും നടത്തി.


Flag hoisting





Monday 30 July 2018












പൊതു വിദ്യാഭ്യാസ യജ്ഞത്തി൯റ ഭാഗമായി ജൂലൈ 2,3 തീയതികളില് ഉദുമ ഇസ്ലാമിയ എ എല് പി സ്കൂളില് 1 മുതല് 4 വരെ ക്ലാസ്സുകളിലെ കുട്ടികള്ക്കു വേണ്ടി ബേക്കല് ബി ആര് സി സംഘടിപ്പിച്ച അമ്മമാരുടെ ഗണിത ലാബ് ശില്പശാല.

Monday 8 January 2018

മലയാളത്തിളക്കം  വിജയപ്രഖ്യാപനം  2017 -2018
ഭാഷാ പഠന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി ആരംഭിച്ച മലയാളത്തിളക്കം പദ്ധതി വിജയകരമായി പൂര്ത്തീകരിച്ച ശേഷം  05-01-2018 വെള്ളിയാഴ്ച 2.45ന് ചേര്ന്ന  വിജയ പ്രഖ്യാപനം നടത്തി. സ്കൂള് പ്രധാനാധ്യാപകന് സ്വാഗതം പറഞ്ഞ  ചടങ്ങില് പി.ടി.എ പ്രസിഡന്റ്  ഹാഷിം പാക്യാര അദ്ധ്യക്ഷനായിരുന്നു.  വാര്ഡ് മെന്പര് രജിത അശോകന് വിജയപ്രഖ്യാപനം നടത്തി.