ടാലന്റ് ലാബ്
ചിത്ര രചന
ഓരോ ക്ലാസ്സിലെ കുട്ടികളെയും ടാലന്റ് മേഖലകളില്‍ ഉള്‍പ്പെടുത്തുകയും, വിവിധ ടാലന്റ് ഗ്രൂ്പപുകള് രൂപീകരിക്കുകയും ചെയ്തു.
ടാലന്റ് ഗ്രൂപ്പിലെ 65 കുട്ടികളെ ഉള്‍പ്പെടുത്തി ചിത്ര രചനാ ക്യാമ്പ് 12.10.2018 വെളളിയാഴ്ച നടത്തി.ചിത്ര രചനാ ടാലന്റ് ഗ്രൂപ്പ് പദ്ധതി പ്രകാരം പ്രാദേശിക വിദഗ്ധരുടെ സേവനം ഉപയോഗപ്പെടുത്താനും തീരുമാനിച്ചതനുസരിച്ച് ക്യാമ്പ് കൈകാര്യം ചെയ്യാന്‍ ചിത്രകലാ അധ്യാപകന് ശ്രീ ഗോപീകൃഷ്ണന് മാഷ് എത്തിച്ചേരുകയും വിജയകരമായി പരിശീലന പരിപാടി പൂര്‍ത്തീകരിക്കുകയും ചെയ്തു. പരിശീലന പരിപാടി സ്റ്റാഫ് സെക്രട്ടറി ശ്രീ സുജിത്ത് മാഷ് സ്വാഗതം ചെയ്യുകയും ശ്രീമതി ബിന്ദു ടീച്ചര്‍ അധ്യക്ഷത വഹിക്കുകയും ചെയ്തു. പൂര്‍വ്വ വിദ്യാര്‍ത്ഥിയായ ശ്രീ മുഹമ്മദ് കുഞ്ഞ് കോട്ടക്കുന്ന് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ശ്രീമതി ശ്രീജ ടീച്ചര്‍ നന്ദി അര്‍പ്പിച്ച് സംസാരിച്ചു.
പരിശീലനത്തില്‍ പങ്കെടുത്തവരില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ കണ്ടെത്തുകയും ശ്രീ മുഹമ്മദ് കുഞ്ഞ് കോട്ടക്കുന്ന് കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു.
![]() |
| ഗോപീകൃഷ്ണന് മാഷ് കുട്ടികള്‍ ക്ക് ചിത്ര രചന പഠിപ്പിക്കുന്നു |
![]() |
| പുര്‍വ്വ വിദ്യാര്‍ത്ഥി ശ്രീ മുഹമ്മദ് കുഞ്ഞി കോട്ടക്കുന്ന് ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു |
![]() |
![]() |
| കുട്ടികള്‍ വരച്ച ചിത്രം |




No comments:
Post a Comment