Sunday 18 June 2017




വായനാദിനം (ജൂൺ 19-2017)
      ജൂൺ 19 വായദിനത്തോട്  അനുബന്ധിച്ചു പ്രത്യേക അസംബ്‌ളി ഉണ്ടായിരുന്നു. വായനാദിനാചരണത്തിന്റെ ഉദ്ഘാ ടനം  ഹെഡ്മാസ്റ്റർ നിർവഹിച്ചു . വായനയുമായി ബന്ധപ്പെട്ട്‌  വിവിധ  പരിപാടികൾ  ഉണ്ടായിരുന്നു .  ജൂൺ 19  മുതൽ ജൂലൈ 7  വരെ  നീണ്ടു നിൽക്കുന്ന വായനാചരണം  വിപുലമായി ആചരിക്കും . ഉദ്ഘാ ടന ദിവസം  പോസ്റ്റർ നിർമാണം , പുസ്തക പ്രദർശനം , പുസ്തക പരിചയവും , കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെട്ട പുസ്തകം തെരഞ്ഞെടുത്ത്‌  വായിക്കുകയും ജൈവ പാർക്കിലെ ഉമ്മ മരച്ചോട്ടിലിരുന്ന് കുട്ടികൾ വായനാനുഭവം പങ്കുവെക്കുകയും ചെയ്തു.
















Thursday 15 June 2017

 പൊതു വിദ്യാലയങ്ങളിൽ കഴിഞ്ഞ വര്ഷം നടപ്പിലാക്കിയ ' Hello  English ' പരിപാടിയുടെ ഫലങ്ങളെ കുറിച്ച് SCERT നടത്തുന്ന  പഠനത്തിന്റ ഭാഗമായി ബി .ആർ. സി ട്രെയിനർമാരായ രാധാകൃഷ്ണൻ മാസ്റ്റർ , ഉണ്ണിരാജൻ മാസ്റ്റർ  എന്നിവർ  വിദ്യാലയം സന്ദർശിച്ചു . പരിശീന പരിപാടിയിൽ  പങ്കെടുത്ത ടീച്ചർ, പ്രധാനാധ്യാപകർ, മറ്റ്  അധ്യാപകർ, രക്ഷിതാക്കൾ എന്നിവരുമായി സംസാരിച്ചു .




SCERT നടത്തുന്ന  പഠനത്തിന്റ ഭാഗമായുള്ള  SRG

രക്ഷിതാക്കൾക്ക് ക്ലാസ്സെടുക്കുന്നു

രക്ഷിതാക്കളുമായി ഇന്റർവ്യൂ  ചെയ്യുന്നു .




Monday 12 June 2017

ജൂണ് 5 - ലോക പരിസ്ഥിതി ദിനം