Tuesday 18 September 2018




അക്കാദമിക് മാസ്റ്റര് പ്ലാന് നിര്വ്വഹണ പദ്ധതി

വിദ്യാലയങ്ങള്ക്ക് കൂടുതല് കരുത്ത് പകരും വിധം വിദ്യാലയ പ്രവര്ത്തനങ്ങളെ അടുക്കും ചിട്ടയോടും കൂടി ക്രമീകരിച്ചതാണ് സ്കൂള് മാസ്റ്റര് പ്ലാന്. സ്കൂളില് എത്തിച്ചേരുന്ന മുഴുവന് കുട്ടികളും അതാത് ക്ലാസ്സുകളില് നേടേണ്ട പഠന ശേഷി ഉറപ്പുവരുത്തുവാനുളള പ്രവര്ത്തനങ്ങള് അടങ്ങുന്ന അക്കാദമിക് മാസ്റ്റര് പ്ലാന് പദ്ധതി 2018  ന്റ ആസൂത്രണം സെപ്റ്റംബര് 7 വെളളിയാഴ്ച നടന്നു.
 ബി ആര് സി ട്രെയിനര്മാരായ നിഷാന്ത് മാഷും ദിവ്യടീച്ചറും അന്നേ ദിവസം മുഴുവനും 2,3,4 ക്ലാസ്സുകളിലെ പ്രശ്ന മേഖലകള് കണ്ടെത്തുകയും പരിഹാര പ്രവര്ത്തനങ്ങള് ആസൂത്രണം ചെയ്യാനുളള പിന്തുണ നല്കുകയും ചെയ്തു. സ്കൂള് ടാലന്റ് ലാബ്, അതില് ടാലന്റ് മേഖലകള് കണ്ടെത്തല്, ടാലന്റ് ഗ്രൂപ്പ് രൂപവല്ക്കരിച്ച് പ്രവര്ത്തന പദ്ധതി തയ്യാറാക്കി, പരിശീലനം നല്കുക എന്നീ പ്രവര്ത്തന ഘട്ടങ്ങള് ഉണ്ടായിരിക്കുന്നതാണ്. കൂടാതെ വായനയ്ക്കുളള പ്രവര്ത്തനങ്ങള്, വര്ണ്ണന തയ്യാറാക്കല്, ഇംഗ്ലീഷിലെ പ്രവര്ത്തനങ്ങള്, ഗണിതത്തിലെ പ്രായോഗിക പ്രശ്നങ്ങള് എന്നിവ കുട്ടികളില് ഏറ്റവും ഫലപ്രദമായി എത്തിക്കാനുളള പ്രവര്ത്തനങ്ങള് 5 പദ്ധതികളില് ഉള്ക്കൊള്ളിച്ചിട്ടുണ്ട്.

അക്കാദമിക മാസ്റ്റര് പ്ലാന് നിര്വ്വഹണ പദ്ധതി ഉദ്ഘാടനം 12.09.2018 ബുധനാഴ്ച നടന്നു. നിര്വ്വഹണ പദ്ധതിയുടെ രൂപരേഖ സ്കൂള് മാനേജ്മെന്റ് സെക്രട്ടറി ശ്രീ ഷറഫുദ്ദീന് കൈമാറി ഉദുമ ഗ്രാമ പഞ്ചായത്ത് 2-ാം വാര്ഡ് മെമ്പര് ശ്രീമതി രജിത അശോകന് ഉദ്ഘാടനം ചെയ്തു.

Add caption




ദേശീയ അധ്യാപക ദിനം        


2018 സെപ്റ്റംബ 5 ബുധനാഴ്ച അധ്യാപനത്തി൯റ മഹത്വം ഓർമ്മപ്പെടുത്തിക്കൊണ്ട് അധ്യാപക ദിന ആഘോഷം ലളിതമായി നടത്തി. അധ്യാപകരെ ആദരിക്കൽ ചടങ്ങും കുട്ടികളുടെ കലാപരിപാടികളും അധ്യാപകരുടെ കസേരക്കളിയും സംഘടിപ്പിച്ചു. ഗ്രീ൯ പ്രോട്ടോക്കോൾ നിര്ബന്ധമാക്കിയ സ്കൂളിൽ അധ്യാപകരും മഷിപ്പേന ഉപയോഗിക്കട്ടെ എന്നു കരുതി കുട്ടികള് അധ്യാപകര്ക്ക് മഷിപ്പേന സമ്മാനമായി നൽകി.




  അധ്യാപക ദിനത്തിൽ കസേരക്കളിയിൽ വിജയിച്ചവർക്ക് ഹെഡ്മാസ്റ്റർ സമ്മാനം നൽകുന്നു.



              അധ്യാപകരെ കുട്ടികളെ ആദരിക്കുന്നു.





കുട്ടി എഫ് എം

സെപ്റ്റംബ 1 ശനിയാഴ്ച സ്കൂൾ ആകാശവാണി – കുട്ടി എഫ് എം ആകാശവാണി- ഈ അധ്യയന വർഷം പുനരാരംഭിച്ചിരിക്കുന്നു. സ്കൂൾ പ്രധാന അധ്യാപക൯ ആകാശവാണിയുടെ ഈ വർഷത്തെ  പരിപാടികൾ ഔപചാരികമായി ഉദ്ഘാടനം ചെയ്തു.









കുട്ടികസ്കൂൾ ആകാശവാണി- കുട്ടി എഫ് എം - ൽ പരിപാടികൾ അവതരിപ്പിക്കുന്നു.

.        ദേശീയ കായിക ദിനം ( ആഗസ്റ്റ് 29, ബുധ)


ഹോക്കി മാന്ത്രിക൯ ധ്യാ൯ചന്ദി൯റെ ജന്മ ദിനമായ ആഗസ്റ്റ് 29 ദേശീയ കായിക ദിനമായി ആചരിക്കുന്നതോടൊപ്പം 6-ാം ഹരിതോൽസവമായും ആചരിച്ചു. കുട്ടികളെ സ്കൂള് അങ്കണത്തിൽ കളിപ്പിച്ചുകൊണ്ടാണ് ഈ കായിക ദിനത്തെ വരവേറ്റത്. വിവിധ തരം നാട൯ കളികളെ പരിചയപ്പെട്ടു. കൂടാതെ മെച്ചപ്പെട്ട ആരോഗ്യ ശീലങ്ങളും കായിക ശീലങ്ങളും മനസ്സിലാക്കുവാനും കുട്ടികൾക്ക് അവസരം ലഭിച്ചു.