Thursday 22 December 2016

23 -12 -2016  വെള്ളിയാഴ്ച 

വിദ്യാരംഗം കലാസാഹിത്യ ശില്പ ശാലയുടേയും  ഹലോ ഇംഗ്ലീഷിന്റയും  ഉദ്ഘാടനം. 


    വിദ്യാരംഗം കലാസാഹിത്യ വേദിയുടേയും  ഹലോ ഇംഗ്ലീഷിന്റയും ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 10 മണിക്  നടന്നു. സ്കൂൾ ഹെഡ്മാസ്റ്റർ ബിജു ലൂക്കോസ് . സ്വാഗതം പറഞ്ഞു . ഉദുമ ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീമതി രജിത അശോകൻ നിർവഹിച്ചു .  പി .ടി എ പ്രസിഡണ്ട് ഹാഷിം പാക്യാര അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ബി .ആർ .സി. ട്രെയിനർ  രാധാകൃഷ്ണൻ മാസ്റ്റർ മുഖ്യാതിഥിയായി. ശ്രീജ ടീച്ചർ നന്ദി പറഞ്ഞു .
        "ഹാലോ ഇംഗ്ലീഷ്" കൈകാര്യം ചെയ്യുന്ന രീതിയെ കുറിച്ച് കുട്ടികൾക്കും രക്ഷിതാക്കൾക്കും രാധാകൃഷ്ണൻ മാസ്റ്റർ വളരെ ലളിതമായി  ക്ലാസ്സ് എടുത്തു . ക്ലാസ് വളരെ രസകരമായിരുന്നു . കുട്ടികളുടെ പരിപാടിയും ഉണ്ടായിരുന്നു . ബബിത ടീച്ചർ ഇംഗ്ലീഷ് സ്റ്റോറി കുട്ടികൾക്ക് പറഞ്ഞു കൊടുത്തു . 

ഈ പരിപാടിയുടെ ദൃശ്യങ്ങൾ ...............













വിദ്യാരംഗം കലാസാഹിത്യവേദി  സ്കൂൾ തല  ചിത്ര രചന  ഒന്നാം സ്ഥാനം നേടിയ ചിത്രം 4  എ  ക്ലാസ്സിലെ ഷഹാന എം എ  

രണ്ടാം സ്ഥാനം 
മൂന്നാം സ്ഥാനം 


ഇന്ന് (22-12-16) സെക്കന്‍ ടേം മൂല്യനിര്‍ണ്ണയവുമായ ബന്ധ പ്പെട്ട് ബേക്കല്‍ എ.ഇ.ഒ. എല്ലാ ക്ലാസ്സുകളും സന്ദര്‍ശിച്ചു. സ്കൂള്‍ പരിസരവും, സ്കൂള്‍ പാര്‍ക്ക്, ഉച്ചഭക്ഷണം, വൃത്തി എന്നിവയെ കുറിച്ചു പൊതുവെ തൃപ്തികരമായിരുന്നു.

Wednesday 7 December 2016

ഹരിത കേരളം 2016-17
                 ഉദുമ ഇസ്ലാമിയ സ്കൂളിലെ നവ കേരള മിഷൻ ഹരിത കേരള പദ്ധതിയുടെ ഉദ്ഘാടനം മാനേജ് മെന്റ് കമ്മിറ്റി സെക്രട്ടറി കെ ബി. എം. ഷെരീഫ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഹാഷിം പാക്യാര അദ്ധ്യക്ഷത വഹിച്ചു. സുജിത് മാഷ് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് ഷംസു ബംങ്കണ മദർപി.ടി.ഏ.പ്രസിഡൻറ് മറിയ സംസാരിച്ചു.  അധ്യാപകരും വിദ്യാർത്ഥികളും മദർപി.ടി.എ.അംഗങ്ങൾ എസ് എം സി അംഗങ്ങളും സ്കൂളിലെ പരിസരം ശുചീകരണ പ്രവർത്തന ത്തിൽ പങ്കെടുത്തു. തുടര്‍ന്ന് ശുചിത്വ ത്തിന് ഊന്നൽ നല്‍കി കൊണ്ട് യുവ കവി വിനോദ് കുമാർ പെരുംമ്പള കുട്ടികള്ക്കും രക്ഷിതാക്കള്ക്കും ക്ലാസ്സെടുത്തു. വിദ്യാത്ഥികളുടെ കലാ സാഹിത്യ പരിപാടി യും അരങ്ങേറി.


ഹരിത കേരളം പദ്ധതി  സ്കൂൾ മാനേജ്‌മന്റ് സെക്രട്ടറി ശ്രീ . കെ .ബി .എം  ഷെരീഫ്  ഉദ്ഘടനം  ചെയ്യുന്നു . 


യുവ കവി ശ്രീ വിനോദ് പെരുമ്പള ഹരിത കേരളം പദ്ധതി കുട്ടികള്ക്ക് വളരെ ലളിതവും രസകരമായ രീതിയിലും ക്ലാസ്സുകള് കൈകാര്യം ചെയ്യുന്നു..  

സ്കൂള് മാനേജ്മെന്റ് സെക്രട്ടറി ശ്രീ. കെ.ബി.എം. ഷെറീഫ് കുട്ടികള്ക്ക് ഹരിത കേരളം പ്രതിജ്ഞ ചൊല്ലികൊടുക്കുന്നു.