ഓണാഘോഷം
നമ്മുടെ
സ്കൂളിലെ ഈ വര്‍ഷത്തെ ഓണാഘോഷ
പരിപാടികള്‍ അതിവിപുലമായി
തന്നെ നടത്തി.
കുട്ടികളും
അധ്യാപകരും ചേര്‍ന്ന് മനോഹരമായ
പൂക്കളമൊരുക്കി.
തുടര്‍ന്ന്
കുട്ടികള്‍ക്കായി വിവിധ
പരിപാടികള്‍ സംഘടിപ്പിച്ചു.
- കണ്ണാടി നോക്കി നടത്തം
- സെല്‍ഫ് ഗോള്‍
- മെമ്മറി ടെസ്റ്റ്
- കുപ്പിക്ക് വളയിടാം
- ബാസ്ക്കറ്റ് ബോള്‍
- ഉന്നം നോക്കാം
- സ്റ്റംബ് വീഴ്ത്താം
- നാവ് വഴങ്ങുമോ
സ്കൂളിലെ
മുഴുവന്‍ കുട്ടികള്‍ക്കും
സ്ലിപ്പ് നല്‍കുകയും പങ്കെടുത്ത
ഇനങ്ങളില്‍ മാര്‍ക്ക് നല്‍കുകയും
ചെയ്തു. ഏറ്റവും
കൂടുതല്‍ പോയ്ന്റ് നേടിയ
വിദ്യാര്‍ത്ഥികള്‍ക്ക്
സമ്മാനം നല്‍കുകയും ചെയ്തു.
തുടര്‍ന്ന്
ഓണ സദ്യ ഒരുക്കി.
രക്ഷിതാക്കളും
നാട്ടുകാരും അധ്യാപകരും
എല്ലാംവരും ഏറെ സഹകരിച്ചു.
വിക്ടേഴ്സ്
ചാനലില്‍ പ്രധാനമന്ത്രി
നരേന്ദ്രമോദിയുടെ അധ്യാപകദിന
സന്ദേശം ലഭ്യമല്ലാത്തതിനാല്‍
വൈകുന്നേരം 3.30ന്
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ
അധ്യാപകദിന സന്ദേശം കുട്ടികള്‍ക്ക്
ഏഷ്യാനെറ്റ് ചാനലിലൂടെ
അല്പസമയം കാണിക്കാന്‍ അവസരം
കിട്ടി.

ഓണ സദ്യ
ഓണ പൂക്കളം
ഓണക്കളികള്‍




No comments:
Post a Comment