Tuesday, 14 March 2017


 സമഗ്ര വിദ്യാലയ വികസന സെമിനാര് 
- വിഷൻ  2017 -2020 



ഉദുമ ഇസ് ലാമിയ എ.എൽ.പി.സ്കൂൾ വിഷൻ 2020 വികസന സെമിനാർ കെ. കുഞ്ഞിരാമൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. സ്കൂളിൽ സ്മാർട്ട് ക്ലാസ് മുറികൾ ഒരുക്കാൻ എം.എൽ.എ ഫണ്ടിൽ നിന്ന് പത്തു ലക്ഷം രൂപ അനുവദിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 


1.10 കോടിരൂപയുടെ വികസന പദ്ധതിയാണ് സെമിനാറിൽ അവതരിപ്പിച്ചത്. സ്കൂളിലെ സ്റ്റാഫ് , പി.ടി.എ കമ്മിറ്റികൾ, മൂലയിൽ മൊയ്തീൻ കുഞ്ഞി ഉമ്മാലി കുടുംബം, കെ.കെ. അബ്ദുല്ല ഹാജി ഖത്തർ ഹൈടെക് ക്ലാസ് മുറി നിർമിച്ചു നൽകുമെന്ന് അറിയിച്ചു. 


2017 മുതൽ 202O വരെയുള്ള കാലയളവിൽ മാനേജ്മെന്റിന്റെയും പി.ടി.എ. കമ്മറ്റിയുടെയും നേതൃത്വത്തിൽ പൂർവ്വ വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും സർക്കാറിന്റെയും സഹകരണത്തോടെ സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ തീരുമാനിച്ചു. വിഷൻ 2020യുടെ ഭാഗമായി വിജ്ഞാന കലാ കായിക പരിപാടികൾ, സെമിനാറുകൾ, ബോധവൽക്കരണ പരിപാടികൾ, എക്സിബിഷൻ, .പൂർവ്വ വിദ്യാർത്ഥി സംഗമം, പ്രവാസി സംഗമം, ഗൃഹ സന്ദർശന പരിപാടികൾ, ഗുരു വന്ദനം എന്നീ പരിപാടികൾ നടത്തും. പ്രത്യേക ക്ലാസ് മുറികൾ, കമനീയമായ ചുറ്റുമതിൽ, പ്രവേശന കവാടം, ഓഡിറ്റോറിയം, ആകർഷകമായ ഭക്ഷണ ശാല നിർമിക്കും. സ്കൂൾ അങ്കണം ഇന്റർലോക്ക് ചെയ്യും. കമ്പ്യൂട്ടർ ലാബ് വികസിപ്പിക്കും. ഗണിതം, സയൻസ് ലാബുകൾ സജ്ജീകരിക്കും. ഡിജിറ്റൽ ലൈബ്രറിയും, റീഡിംഗ് റൂമും സജ്ജമാക്കും.


   സ്‌കൂള്‍ മാനേജറും ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായ കെ.എ. മുഹമ്മദാലി അധ്യക്ഷത വഹിച്ചു. വികസന രേഖ പ്രകാശനം മുന്‍ ഹെഡ്മാസ്റ്റര്‍ ശ്രീധരന്‍ കെ.കെ. അബ്ദുല്ല ഹാജിക്ക് നല്‍കി പ്രകാശനം ചെയ്തു. മാനേജ്‌മെന്റ് കമ്മിററി സെക്രട്ടറി കാപ്പില്‍ കെ.ബി എം. ഷെരീഫ് വികസന പദ്ധതി പ്രഖ്യാപനം നടത്തി.വിഷന്‍ 2020 പ്രകാശനം പി.ടി.എ കമ്മിറ്റി പ്രസിഡണ്ട് ഹാഷിം പാക്യാര പൂര്‍വ്വ വിദ്യാര്‍ത്ഥി ഹബീബ് കൂളിക്കുന്നിന് നല്‍കി പ്രകാശനം ചെയ്തു. ഓടകുഴല്‍ അവാര്‍ഡ് ജേതാവും പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ പ്രൊഫ. എം.എ. റഹ്മാനെ കെ. കുഞ്ഞിരാമന്‍ എം.എല്‍.എ ആദരിച്ചു. ഹെഡ്മാസ്റ്റർ ബിജു ലൂക്കോസ് സ്വാഗതം പറഞ്ഞു.

കെ. സന്തോഷ് കുമാര്‍, കെ. പ്രഭാകരന്‍, രജിത അശോകന്‍, കെ. ശ്രീധരന്‍ , കെ.വി ദാമോദരര്‍ , ശരീഫ് എരോല്‍, മറിയം, റഫീഖ്മാസ്റ്റര്‍, ലീലാമ്മ , മൂസ മൂലയില്‍, എം.എം. ഷാഫി ഹാജി എരോല്‍, ഡോ. അഷറഫ് കേരള, എന്‍.ബി അബ്ദുല്‍ കരീം, സത്താര്‍ മുക്കുന്നോത്ത്, പി.ഗീത പ്രസംഗിച്ചു

സെമിനാറിലൂടെ ...............................ഫോട്ടോസ് 













ഓടകുഴല്‍ അവാര്‍ഡ് ജേതാവും പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ പ്രൊഫ. എം.എ. റഹ്മാനെ കെ. കുഞ്ഞിരാമന്‍ എം.എല്‍.എ ആദരിക്കുന്നു 













No comments:

Post a Comment